"കൊറിയൻ സംസ്കാരമായിരുന്നു ഞങ്ങളുടെ ജീവൻ"; ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യയ്ക്ക് പിന്നിൽ കടുത്ത കൊറിയൻ ഭ്രമവും?

കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. സാമ്പത്തിക ബാധ്യത കാരണം കുട്ടികളുടെ പഠനം തുടരാന്‍ പിതാവ് താല്‍പ്പര്യം കാണിച്ചില്ല.

New Update
Untitled

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാര്‍ കൊറിയന്‍ സംസ്‌കാരത്തോടും കെ-പോപ്പിനോടും പുലര്‍ത്തിയിരുന്നത് തീവ്രമായ അഭിനിവേശമായിരുന്നുവെന്ന് പോലീസ്.

Advertisment

ഇവരുടെ മുറിയില്‍ നിന്നും കണ്ടെടുത്ത എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പെണ്‍കുട്ടികള്‍ ഉന്നയിച്ചിരിക്കുന്നത്.

മരണത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ എഴുതിയ ഡയറിയിലെ വരികള്‍ ഇപ്രകാരമാണ്:


'കൊറിയന്‍ സംസ്‌കാരമായിരുന്നു ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ ജീവിതം ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ഞങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ അതിനുള്ള തെളിവ് കണ്ടല്ലോ. കുടുംബത്തെക്കാളും അച്ഛനെക്കാളും ഞങ്ങള്‍ സ്‌നേഹിച്ചത് കൊറിയന്‍ താരങ്ങളെയും കെ-പോപ്പ് ബാന്‍ഡുകളെയുമാണ്.'


ഇന്ത്യക്കാരെ വിവാഹം കഴിക്കില്ലെന്നും തങ്ങള്‍ കൊറിയക്കാരാണെന്നും പെണ്‍കുട്ടികള്‍ വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. കുറിപ്പിന്റെ അവസാനം കരയുന്ന ഒരു ഇമോജിയും 'സോറി പപ്പാ' എന്ന വാചകവും അവര്‍ ചേര്‍ത്തിരുന്നു.

മരിയ, അലീസ, സിന്‍ഡി എന്നീ കൊറിയന്‍ പേരുകളില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. ഇതിന് ധാരാളം ഫോളോവേഴ്സും ഉണ്ടായിരുന്നു. പത്ത് ദിവസം മുന്‍പ് പിതാവ് ഈ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തത് കുട്ടികളെ വലിയ മാനസിക വിഷമത്തിലാക്കി.


രണ്ട് കോടി രൂപയുടെ കടബാധ്യതയുള്ള പിതാവ് ചേതന്‍ കുമാര്‍, വൈദ്യുതി ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാലാണ് കുട്ടികളുടെ ഫോണുകള്‍ വിറ്റത്. കൂടാതെ കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഘടകമായെന്ന് പോലീസ് കരുതുന്നു.


കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. സാമ്പത്തിക ബാധ്യത കാരണം കുട്ടികളുടെ പഠനം തുടരാന്‍ പിതാവ് താല്‍പ്പര്യം കാണിച്ചില്ല.

തുടക്കത്തില്‍ ഇതൊരു 'ടാസ്‌ക്' അധിഷ്ഠിത കൊറിയന്‍ ഗെയിമിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും, കടുത്ത മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക പ്രതിസന്ധിയും കൊറിയന്‍ സംസ്‌കാരത്തോടുള്ള അമിതമായ അടിമത്തവുമാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ച സഹോദരിമാര്‍.

Advertisment