ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ തുടരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് യെച്ചൂരിയെ അലട്ടുന്നത്.
വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തീവ്രപരിചരണ വിഭാഗത്തിലാണ് യെച്ചൂരിയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 20ന് ന്യുമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.