മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌ത ഭീമൻ ശിവജി പ്രതിമ തകർന്നുവീണു. 35 അടി പൊക്കമുണ്ടായിരുന്ന പ്രതിമയാണ് തകർന്നത്.
കോടികൾ ചെലവിട്ടാണ് മഹാരാഷ്ട്രാ സർക്കാർ ശിവജി പ്രതിമ നിർമിച്ചിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നാവിക ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം നടന്നത്.
അതേസമയം, വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.