/sathyam/media/media_files/dmNeX4p889KcEDM4zRYC.jpg)
മുംബൈ: മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ തകര്‍ന്ന ശിവാജി പ്രതിമയുടെ ശില്‍പി അറസ്റ്റില്‍. ജയദീപ് ആപ്തെയെ താനെ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 8 മാസം മുമ്പ് അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകര്‍ന്നതിന് പിന്നിലെയുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തെയും അറസ്റ്റിലാകുന്നത്.
ആപ്തെ (24) നിര്‍മ്മിച്ച പ്രതിമ ഉദ്ഘാടനം ചെയ്ത് 8 മാസത്തിന് ശേഷം ഓഗസ്റ്റ് 26 ന് തകര്‍ന്നത് മുതല്‍ സിന്ധുദുര്‍ഗ് പൊലീസ് കേസെടുത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ ഏഴു സംഘങ്ങളെ പൊലീസ് രൂപീകരിച്ചിരുന്നു.
സംഭവത്തിന് ശേഷം മാല്‍വന്‍ പൊലീസ് ആപ്തെയ്ക്കും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനും എതിരെ അശ്രദ്ധയ്ക്കും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തു. കഴിഞ്ഞയാഴ്ച കോലാപൂരില്‍ നിന്നാണ് പാട്ടീലിനെ അറസ്റ്റ് ചെയ്തത്.
പ്രതിമ തകര്‍ന്നത് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ സംഭവത്തില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിമ തകര്‍ന്നത് ഇന്ത്യ മുന്നണി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us