New Update
/sathyam/media/media_files/2025/04/13/HS3a0FPnO9moSNrfMpGM.webp)
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം മയിലാടുതുറൈ ഏരിയയിലെ വൻപൊട്ടിത്തെറി. സിഎസ്‌കെ ഫയർവർക്ക്‌സ് എന്ന പടക്കക്കടയിൽ വൻ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. നിലവിൽ തീയണച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന രക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തുകയായിരുന്നു. രണ്ടുമണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുകകൊണ്ട് മൂടി.
Advertisment