ശിവസേന നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചു കൊന്നു; അക്രമി ജീവനൊടുക്കി

New Update
H

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി.

Advertisment

വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക് ആണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍.

Advertisment