ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി ആറ് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദിന്റെ സംഘടനകളില്‍ ചേരാന്‍ തയ്യാറെടുത്തിരുന്ന യുവാക്കളാണ് പിടിയിലായതെന്ന് പോലീസ് വക്താവ് പറഞ്ഞു.
സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് യുവാക്കള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു.