ധൈര്യമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ മത്സരിക്ക് ! രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

തന്റെ മണ്ഡലമായ അമേഠിയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സ്മൃതി ഇറാനി. അമേഠിയിലെ വിജനമായ വീഥികള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് തങ്ങളോട് പറയുന്നുണ്ടെന്നും സ്മൃതി പറഞ്ഞു.

New Update
rahul gandhi smriti irani

ന്യൂഡല്‍ഹി: അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠി വിട്ടു. ഇന്ന് അമേഠി അദ്ദേഹത്തെയും ഉപേക്ഷിച്ചു. ആത്മവിശ്വാസമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിക്കട്ടെയെന്നായിരുന്നു സ്മൃതിയുടെ പ്രതികരണം.

Advertisment

തന്റെ മണ്ഡലമായ അമേഠിയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സ്മൃതി ഇറാനി. അമേഠിയിലെ വിജനമായ വീഥികള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് തങ്ങളോട് പറയുന്നുണ്ടെന്നും സ്മൃതി പറഞ്ഞു.

2019ല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ രാഹുലിനെ സ്മൃതി അട്ടിമറിച്ചിരുന്നു. അമേഠിയില്‍ തോറ്റ രാഹുല്‍ വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

Advertisment