സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം; സ്മൃതി - പലാഷ് മുഛൽ വിവാഹം നീട്ടിവച്ചു

New Update
smruthi mandhana

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം. പിതാവിന്റെ അസുഖത്തെ തുടർന്ന് സംഗീത സംവിധായകൻ പലാഷ് മുഛല്ലുമായുള്ള സ്മൃതിയുടെ വിവാഹം മാറ്റിവച്ചു. 

Advertisment

സംഘ്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസ് മന്ദാന ചികിത്സയിൽ കഴിയുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ പിതാവിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതോടെയാണ് വിവാഹ ചടങ്ങുകൾ അടിയന്തരമായി നിർത്തിവച്ചത്.

വിവാഹം നവംബർ 23-നാണ് നടക്കേണ്ടത്. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളിൽ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. 

“ആരോഗ്യപരമായ നിർണായക സാഹചര്യം ഉണ്ടായതിനാൽ കുടുംബം വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം,” എന്ന് സ്മൃതി മന്ദനയുടെ മാനേജർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രീനിവാസ് മന്ദനയുടെ ആരോഗ്യനില ഇപ്പോൾ സ്ഥിരതയിലാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, പൂർണ്ണ സുഖപ്രാപ്തിയിലേക്ക് സമയം ആവശ്യമാണ്. അതുവരെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Advertisment