/sathyam/media/media_files/2024/11/22/dRnNQJVbwmDjwSRX3nBM.jpg)
ബംഗളൂരു: നായ, പാമ്പ്, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റാല്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്ന സര്‍ക്കുലറുമായി കര്‍ണാടക സര്‍ക്കാര്‍.
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിനാവശ്യമായ വാക്‌സിനുകള്‍ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.
/filters:format(webp)/sathyam/media/media_files/2025/03/14/MZpP91FRRtjrhbj1Joag.jpg)
മുന്‍കൂര്‍ പണം നല്‍കാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടര്‍ ചികിത്സയും നല്‍കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.
2030ഓടെ റാബിസ് മൂലമുള്ള സീറോ ഹ്യൂമന്‍ ഡെത്ത്‌സ് കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് എല്ലാ ആശുപത്രികളിലും അതിനാവശ്യമായ അടിയന്തരപരിചരണം ഉറപ്പാക്കണമെന്ന നിര്‍ദേശവും.
/filters:format(webp)/sathyam/media/media_files/vBX0L1WeaQpiXg1PTTW0.webp)
2007ലെ കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം നായ, പാമ്പ്, മറ്റ് മൃഗങ്ങളുടെ കടിയേറ്റാല്‍ പണം ഇല്ലെങ്കിലും ആശുപത്രികള്‍ ചികിത്സനല്‍കണമെന്നാണ് ചട്ടം.
ജില്ലാ റജിസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രീവന്‍സ് അതോറിറ്റി നിശ്ചയിച്ച നിരക്കാണ് ആശുപത്രികള്‍ ഈടാക്കേണ്ടത്.
ചികിത്സാ തുക നല്‍കാന്‍ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടേത് സുവര്‍ണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ തിരിച്ചു നല്‍കും.
ചികിത്സ നല്‍കാതെ, കടിയേറ്റയാളുടെ മരണത്തിലക്ക് നയിച്ചാല്‍ അത് ആശുപത്രിയുടെ ആശ്രദ്ധയായി കാണമെന്നും ബിഎന്‍എസ് പ്രകാരം രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുകയും ചെയ്യും. ഗുരുതരമായ അനാസ്ഥയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്താല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us