ഡല്‍ഹി: ദ്വാരകയില്‍ ജിം ട്രെയിനറായ യുവതി ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. സ്‌നേഹ നാഥാണ്(21) മരിച്ചത്. അസം സ്വദേശിയാണ്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഫ്‌ലാറ്റിലെത്തിയത്. 24 വയസ്സുള്ള രാജിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇരുവരും അസം സ്വദേശികളാണെന്നും നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.