സോഷ്യൽ മീഡിയയ്‌ക്ക് കടിഞ്ഞാണിടാൻ ഐ​ടി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് കേന്ദ്ര സർക്കാർ; നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറിൽ നിന്ന് 3 മണിക്കൂറാക്കി, എഐ നിർമിത പോസ്റ്റുകൾക്കും കടുത്ത നിയന്ത്രണം

New Update
social media 1

ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. 2021-ലെ ഐടി നിയമം ഭേദഗതി ചെയ്തുകൊണ്ട് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം,

Advertisment

നിയമവിരുദ്ധമെന്ന് സർക്കാർ കണ്ടെത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി 36 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി വെട്ടി ചുരുക്കി.

എഐ (AI) നിർമിത ഉള്ളടക്കങ്ങൾക്കും വ്യാജ വാർത്തകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി.

ഡിഐജി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരമുണ്ടാകും. പോസ്റ്റുകളെക്കുറിച്ചും അത് പങ്കുവെച്ച ആളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറാൻ കമ്പനികൾക്ക് നൽകിയിരുന്ന 24 മണിക്കൂർ സമയം രണ്ട് മണിക്കൂറായി കുറച്ചു.

ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കാനുള്ള കാലാവധി ഏഴ് ദിവസമായും, പരാതിയിൽ തീർപ്പുകൽപ്പിക്കാനുള്ള സമയം 36 മണിക്കൂറായും നിശ്ചയിച്ചു. ഈ ഭേദഗതികളോട് ടെക് കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisment