/sathyam/media/media_files/2026/01/13/solan-market-2026-01-13-12-36-23.jpg)
സോളന്‍: ഹിമാചല്‍ പ്രദേശിലെ സോളനിലെ ആര്‍ക്കി മാര്‍ക്കറ്റിലെ പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി കടകളും കെട്ടിടങ്ങളും നശിച്ചു, കൂടുതല്‍ ആളുകള്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.
മരിച്ചവരില്‍ ബീഹാര്‍ സ്വദേശിയായ പ്രിയാന്‍ഷ് എന്ന എട്ടുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
മരിച്ച മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ 2:45 ഓടെ ഒരു തടി കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അത് പെട്ടെന്ന് അയല്‍ കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നെന്നും സോളന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍മോഹന്‍ ശര്‍മ്മ പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ദുഃഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
'ആര്‍ക്കി മാര്‍ക്കറ്റിലെ തീപിടുത്തത്തിന്റെ ദാരുണമായ സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണ്. ഈ അപകടത്തില്‍ ഒരു കുട്ടിയുടെ അകാല മരണവാര്‍ത്ത ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. ഈ പ്രയാസകരമായ മണിക്കൂറില്‍, ദുഃഖിതരായ കുടുംബത്തോടൊപ്പം എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
മരിച്ചുപോയ ആത്മാവിന് സമാധാനം നല്‍കണമെന്നും കുടുംബാംഗങ്ങള്‍ക്ക് ഈ അസഹനീയമായ ദുഃഖം താങ്ങാനുള്ള ശക്തി നല്‍കണമെന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നികത്താനാവാത്ത ഈ നഷ്ടം നമുക്കെല്ലാവര്‍ക്കും ഒരു വലിയ ആഘാതമാണ്,' അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us