ലഹരി മരുന്ന് വാങ്ങാൻ മക്കളെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. ആൺകുഞ്ഞിനെ 60,000 രൂപക്കും ഒരുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 14,000 രൂപക്കും വിറ്റു. ഒരു കുട്ടിയെ അന്ധേരിയിൽ നിന്ന് രക്ഷപ്പെടുത്തി. മറ്റൊരു കുട്ടിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്

New Update
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഇനി മുതല്‍ ഗായത്രീ മന്ത്രം ;പ്രസവ വേദന കുറയ്ക്കാന്‍ ഇതിലും മികച്ച മാര്‍ഗം വെറെയില്ലെന്ന് ആശുപത്രി അധികൃതര്‍ ;  കുട്ടിയുടെ ചെവിയില്‍ ആദ്യം കേള്‍ക്കേണ്ടത് ബാങ്ക് വിളിയാണെന്ന് പരാതിക്കാര്‍

മുംബൈ: ലഹരി മരുന്ന് വാങ്ങാൻ വേണ്ടി സ്വന്തം മക്കളെ വിറ്റ മുംബൈ ദമ്പതികൾ അറസ്റ്റിൽ. ഇവരുടെ രണ്ട് മക്കളെ 74000 രൂപക്കാണ് വിറ്റത്. ആൺകുഞ്ഞിനെ 60,000 രൂപക്കും ഒരുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 14,000 രൂപക്കുമാണ് വിറ്റത്.  

Advertisment

കുട്ടികളുടെ മാതാപിതാക്കളായ ഷബീർ, സാനിയ ഖാൻ, ഇടനിലക്കാരായ ഉഷ റാത്തോഡ്, ഷക്കീൽ മക്രാനി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അന്ധേരിയിൽ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

മയക്കുമരുന്നിന് അടിമകളായ ദമ്പതികൾ കുട്ടികളെ വിൽപന നടത്തിയ കാര്യം ഇരുവരുടെയും കുടുംബം അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ദമ്പതികൾക്കും മറ്റ് രണ്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. 

Advertisment