New Update
/sathyam/media/media_files/2025/03/11/CyFapT6Ysz52a7ikknC3.webp)
ഇംഫാല്‍: സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്മാര് വീരമൃത്യുവരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തിൽ 13 പേര്‍ക്ക് പരിക്കേറ്റു.
Advertisment
രണ്ടുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി.