പാചകത്തിനുള്ള സാധനങ്ങളും വെള്ളവും തറയിൽ വിരിക്കാനുള്ള ചാദറും ആവശ്യത്തിനുള്ള പാത്രങ്ങളുമായി മൈതാനത്തേക്കും മലകളിലേക്കും കാളവണ്ടികളിൽ പോകും; സ്ത്രീകൾ പാചകത്തിലേർപ്പെടുമ്പോൾ കുട്ടികളും മുതിർന്നവരും മറ്റു ജോലികളിലേർപ്പെടുന്നു, സന്ധ്യയ്ക്കാകും മടക്കം; രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ചില ജീവിതങ്ങൾ- ഫോട്ടോസ്റ്റോറി

New Update
RAJASTHAN LIFE

ഡൽഹി : ഹിമാചലിലെ ജീവിതത്തിന്റെ ഒരു വശമാണ് ഇത്. രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബത്തിലെ ആണും പെണ്ണും കുട്ടികളുമൊക്കെ ചേർന്നാണ് കൃഷികളും ആട് - മാട് വളർത്തലും ഒക്കെ ചെയ്യുന്നത്. 

Advertisment

RAJASTHAN LIFE12

വീടുകളിൽ നിന്നും പാചകത്തിനുള്ള സാധനങ്ങളും വെള്ളവും തറയിൽ വിരിക്കാനു ള്ള ചാദറും ആവശ്യത്തിനുള്ള പാത്രങ്ങളുമായാണ് അവർ മൈതാനത്തേക്കും മലകളിലേക്കും പോകുന്നത്. കാളവണ്ടി യിലാ കും സാധനങ്ങളുമായി സ്ത്രീകളുടെ യാത്ര.

HIMACHAL LIFE



സ്ത്രീകൾ പാചകത്തിലേർപ്പെടുമ്പോൾ കുട്ടികളും മുതിർന്നവരും മറ്റു ജോലികളിലേർപ്പെടുന്നു. സന്ധ്യ യ്ക്കാകും മടക്കം. അരിയാ ഹാരം പ്രിയമല്ലാത്തതിനാൽ ചോളവും ആട്ടയും കൊണ്ടുള്ള റൊട്ടിയായിരിക്കും ആഹാരം. നെയ്യ് ധാരാളമായി കഴിക്കുന്നവരാണ് ഇവർ. കറികളിലും റൊട്ടിയിലും ഇകൂട്ടർ ധാരാളം നെയ്യ് ഉപയോഗിക്കാറുണ്ട്.

Advertisment