രാത്രി വൈകിയുള്ള ഫോൺവിളി സംശയമായി. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മക്കൾ. 19കാരനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. ഞെട്ടിക്കുന്ന സംഭവം ഗുജറാത്തിൽ

New Update
kerala police vehicle1

ഡല്‍ഹി: ഗുജറാത്തിലെ നാനാകാഡിയയില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വന്തം മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

രാത്രി ഏറെ വൈകിയുള്ള ഫോണ്‍വിളികളും അമ്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമുള്ള സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് കൊല്ലപ്പെട്ട സ്ത്രീ മക്കളോടൊപ്പം താമസിച്ചിരുന്നത്. ഗ്രാമത്തിലെ ഒരു ഫാമിലാണ് സ്ത്രീ ജോലി ചെയ്തിരുന്നത്. രാത്രി വൈകിയും അമ്മ ഫോണ്‍ സംസാരിക്കുന്നതു മക്കളില്‍ കടുത്ത വെറുപ്പ് സൃഷ്ടിച്ചു.

സംഭവദിവസം അമ്മ ഫോണില്‍ സംസാരിക്കുമ്പോള്‍ 19കാരനായ മൂത്തമകനും പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരനും ചേര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫാമുടമയാണ് സ്ത്രീ കൊല്ലപ്പെട്ട വിവരം പുറത്തറിയിച്ചത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അമ്മ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നില്ലെന്നും സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നുമാണ് അവരുടെ മറുപടി. 

അമ്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പിതാവില്‍ നിന്ന് വേര്‍പിരിഞ്ഞതിന്റെ കാരണം എന്നും മക്കള്‍ ആരോപിച്ചു.

Advertisment