/sathyam/media/media_files/2025/09/26/sonam-2025-09-26-10-14-58.jpg)
ലഡാക്ക്: ലേയിലെ സംഘർഷത്തിന് പിന്നാലെ സോനം വാങ്ചുക് അറസ്റ്റില്‍. ലഡാക്ക് പൊലീസാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സോനം വാങ്ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി.
വിവിധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സോനത്തിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സന്നദ്ധ സംഘടയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
ലേയ്ക്ക് സ്വതന്ത്ര ഭരണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സോനം വാങ്ചുകിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധം നടത്തിയത്.