/sathyam/media/media_files/2025/09/25/sonam-2025-09-25-21-03-50.webp)
ന്യൂ​ഡ​ൽ​ഹി: സോ​നം വാം​ഗ്ചു​ക്കി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് നി​വേ​ദ​നം. ഓ​ൾ ല​ഡാ​ക്ക് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ല​ഡാ​ക്കി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.
ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മ​ര നേ​താ​വ് സോ​നം വാം​ഗ്ചു​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ദേ​ശ​മാ​യ ഉ​ലി​യ​ക്തോ​പോ​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്. ദേ​ശ​സു​ര​ക്ഷാ നി​യ​മ പ്ര​കാ​ര​മു​ള്ള അ​റ​സ്റ്റി​ല്‍ ക​ലാ​പ​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ചു​വെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
ല​ഡാ​ക്കി​നു സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വാം​ഗ്ചു​ക്കി​ന്‍റെ പ്ര​കോ​പ​ന​പ്ര​സം​ഗ​ങ്ങ​ളാ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.