/sathyam/media/media_files/2025/12/21/sonia-gandhi-2025-12-21-10-00-05.jpg)
ഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ വമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. 'MGNREGA യ്ക്ക് മുകളില്‍ കേന്ദ്രം ബുള്‍ഡോസര്‍ ഓടിക്കുന്നു' എന്നാണ് അവര്‍ ആരോപിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ രൂപവും ഘടനയും സര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റിയെന്ന് അവര്‍ ആരോപിച്ചു. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിനപ്പുറം ഈ നീക്കം വളരെ വലുതാണെന്ന് അവര്‍ പറഞ്ഞു. യാതൊരു ചര്‍ച്ചയും കൂടാതെ, പങ്കാളികളുമായി കൂടിയാലോചിക്കാതെ, പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രം മാറ്റങ്ങള്‍ കൊണ്ടുവന്നതിനെ സോണിയ ഗാന്ധി വിമര്‍ശിച്ചു.
'20 വര്‍ഷം മുമ്പ് ഡോ. മന്‍മോഹന്‍ സിംഗ് ജി പ്രധാനമന്ത്രിയായിരുന്നു, ആ സമയത്ത് എംജിഎന്‍ആര്‍ഇജിഎ പാര്‍ലമെന്റില്‍ സമവായത്തോടെ പാസാക്കി.
ഇത് ദരിദ്രര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള നിയമപരമായ അവകാശം നല്‍കുകയും അതിലൂടെ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുകയും ചെയ്തു. എംജിഎന്‍ആര്‍ഇജിഎയിലൂടെ മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളിലേക്ക് ഒരു മൂര്‍ത്തമായ ചുവടുവെപ്പ് നടത്തി.
രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഭൂരഹിതരുടെയും താല്‍പ്പര്യങ്ങളെ മോദി സര്‍ക്കാര്‍ ആക്രമിച്ചുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്രം ഗ്രാമീണ ദരിദ്രരുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ചുവെന്നും അവര്‍ ആരോപിച്ചു.
എംജിഎന്‍ആര്‍ഇജിഎ കാരണം, ജോലി തേടിയുള്ള കുടിയേറ്റം നിലച്ചു, തൊഴില്‍ ചെയ്യാനുള്ള നിയമപരമായ അവകാശം ലഭിച്ചു, ഗ്രാമപഞ്ചായത്തുകള്‍ക്ക് ശാക്തീകരണം ലഭിച്ചു എന്ന് അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us