ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു 'വളരെ ക്ഷീണിതയായി' എന്ന് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധി. ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പ്രാരംഭ പരാമര്‍ശങ്ങള്‍ വിശകലനം ചെയ്യുന്നതിനിടെയാണ് സോണിയയുടെ അഭിപ്രായം.
അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തെ രാഹുല്‍ ഗാന്ധി വിരസം എന്നാണ് വിശേഷിപ്പിച്ചത്.
സോണിയ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നെങ്കിലും, പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തെക്കുറിച്ച് രാഹുലിനോട് തന്റെ അഭിപ്രായം പറയുന്നത് കേള്‍ക്കാമായിരുന്നു
പ്രസംഗം ബോറടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'രാഷ്ട്രപതി അവസാനത്തോടെ വളരെ ക്ഷീണിതയായിരുന്നു... അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല, പാവം എന്നായിരുന്നു ഇതിന് സോണിയ മറുപടി നല്‍കിയത്.
ഈ പരാമര്‍ശം ഇന്ത്യയിലെ ആദ്യത്തെ ആദിവാസി വനിതാ രാഷ്ട്രപതിയോടുള്ള അപമാനമാണെന്ന് ബിജെപി വിശേഷിപ്പിച്ചു. ഈ പരാമര്‍ശം 'കോണ്‍ഗ്രസിന്റെ താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയത്തെയും സ്വഭാവത്തെയും' തുറന്നുകാട്ടിയെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.