ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കുറിച്ചുള്ള 'പാവം' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ കോടതിയിലാണ് പരാതി നല്‍കിയത്.
രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അധികാരത്തെ അനാദരിച്ചുവെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുധീര്‍ ഓജയാണ് പരാതി നല്‍കിയത്
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേരയെയും സഹപ്രതികളാക്കിയാണ് പരാതി. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗം 'വിരസകരം' എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ആ സമയം പ്രിയങ്ക ഗാന്ധി വധേരയും അവിടെ ഉണ്ടായിരുന്നു.
പരാമര്‍ശം 'അസ്വീകാര്യമാണ്' എന്നും മുര്‍മു ക്ഷീണിതയല്ലെന്നും പറഞ്ഞ് രാഷ്ട്രപതി ഭവന്‍ പിന്നീട് ഒരു പ്രസ്താവന പുറത്തിറക്കി. സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയാണ് രാഷ്ട്രപതി ഭവന്‍ ഈ പരാമര്‍ശത്തെ അപലപിച്ചത്
'ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ ഉന്നത പദവിയുടെ അന്തസ്സിനെ വ്യക്തമായി വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, അവ അസ്വീകാര്യമാണ്,' രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.