നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുലിനും കോടതി നോട്ടീസ്

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് കേസ് പരിഗണിക്കുന്ന സമയത്ത് വാദം കേള്‍ക്കാന്‍ അവകാശമുണ്ടെന്ന് ജഡ്ജി പറഞ്ഞു

New Update
rahul and sonia gandhi

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി.

കുറ്റപത്രത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി കോടതി വിലയിരുത്തി.

Advertisment

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ള രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് കേസ് പരിഗണിക്കുന്ന സമയത്ത് വാദം കേള്‍ക്കാന്‍ അവകാശമുണ്ടെന്ന് ജഡ്ജി പറഞ്ഞു. കേസ് അടുത്തതായി മെയ് 8 ന് പരിഗണിക്കും.

Advertisment