‘എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’; വോട്ടർമാരോട് വികാര ഭരിതയായി സോണിയ ഗാന്ധി

ജൂൺ നാലിനു ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇന്ത്യാസഖ്യ സർക്കാർ ജൂലൈ നാലിന് ഓരോ ദരിദ്രവനിതയുടെയും അക്കൗണ്ടിൽ 8500 രൂപ വീതം എത്തിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahul sonia Untitled.d0.jpg

റായ്ബറേലി: നൂറ്റാണ്ടിന്റെ പഴക്കമുള്ള ബന്ധമാണ് റായ്ബറേലിയുമായി തന്റെ കുടുംബത്തിനുള്ളതെന്ന് സോണിയ ഗാന്ധി. ഗംഗാ മാതാവിനു റായ്ബറേലിയിലെയും അവധ് മേഖലയിലെയും ജനങ്ങളുമായുള്ളതുപോലുള്ള ബന്ധമാണതെന്നും അവര്‍ പറഞ്ഞു

Advertisment

‘‘എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’’– റായ്ബറേലിയിലെ വോട്ടർമാരോട് വികാരഭരിതയായി സോണിയ ഗാന്ധി അഭ്യർഥിച്ചു. 

‘‘ഇന്ദിര ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും പകർന്നുതന്ന പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും ഞാൻ പഠിപ്പിച്ചത്. എല്ലാവരെയും ബഹുമാനിക്കാനും ദുർബലരെ സംരക്ഷിക്കാനും അനീതിക്കെതിരെ പോരാടാനുമാണ് അവരെ പഠിപ്പിച്ചത്.

ജൂൺ നാലിനു ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇന്ത്യാസഖ്യ സർക്കാർ ജൂലൈ നാലിന് ഓരോ ദരിദ്രവനിതയുടെയും അക്കൗണ്ടിൽ 8500 രൂപ വീതം എത്തിക്കും. 

യുവജനങ്ങൾക്കുള്ള അപ്രന്റിസ്ഷിപ് പദ്ധതി ഓഗസ്റ്റ് 15ന് ആരംഭിക്കും. 2 കോടി തൊഴിൽ നൽകുമെന്നു മോദി സർക്കാർ വാഗ്ദാനം ചെയ്തു നടപ്പാക്കാതിരുന്നതുപോലെയല്ല ഇത്. കോൺഗ്രസിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകാൻ മോദി സർക്കാർ നിർബന്ധിതമായി.

ഭക്ഷ്യധാന്യങ്ങളുടെ തോത് 5 കിലോയിൽനിന്നു 10 കിലോയായി വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. അഗ്നിവീർ പദ്ധതിയിലൂടെ യുവജനങ്ങളുടെ തൊഴിൽസ്വപ്നങ്ങൾ അട്ടിമറിച്ച മോദി സർക്കാരിനെ ഇന്ത്യൻ യുവത തൂത്തെറിയുമെന്നും രാഹുൽ പറഞ്ഞു.

Advertisment