സോണിപത്: സോണിപത് ജില്ലയിലെ നാഷണല്‍ ഹൈവേ-44-ല്‍ നടന്ന ദാരുണമായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരമാണ്. സെക്ടര്‍ 7 ഫ്‌ലൈഓവറില്‍ ഇന്നലെ രാത്രി വൈകിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സ്‌കോര്‍പിയോ കാര്‍ ഒരു ട്രക്കുമായി ഇടിച്ച് തീപിടിക്കുകയായിരുന്നു.
സച്ചിന്‍, പ്രിന്‍സ്, ആദിത്യ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിശാല്‍ ചികിത്സയില്‍ തുടരുന്നു
നാലുപേരും മുര്‍ത്താലിലെ ഒരു ധാബയില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് ബഹല്‍ഗഡ് പോലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു.