New Update
/sathyam/media/media_files/2025/12/18/ganguli-messi-2025-12-18-22-36-35.jpg)
കൊൽക്കത്ത: അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കൊൽക്കത്ത ആസ്ഥാനമായുള്ള അർജൻറീന ഫുട്ബോൾ ഫാൻ ക്ലബ് പ്രസിഡൻറ് ഉത്തം സാഹക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി. ഇ-മെയിൽ വഴി കൊൽക്കത്ത പൊലീസ് സൈബർ സെല്ലിലാണ് പരാതി നൽകിയത്.
Advertisment
ലയണൽ മെസ്സിയുടെ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന ഉത്തം സാഹയുടെ പ്രസ്താവന അടിസ്ഥാനരഹിതവും ദുരുദ്ദേശത്തോടെയുമാണെന്ന് പരാതിയിൽ പറയുന്നു.
മെസ്സിയുടെ പരിപാടിയുമായി തനിക്കു ഔദ്യോഗിക ബന്ധമില്ലെന്നും ​ഗസ്റ്റായി മാത്രമാണ് പങ്കെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കി.
വിവാദ പരാമർശങ്ങൾ തന്‍റെ പ്രതിഛായക്ക് ഗുരുതരമായ മങ്ങൽ വരുത്തിയതായി ചൂണ്ടിക്കാട്ടിയ ഗാംഗുലി, സംഭവത്തിൽ നിയമനടപടികൾ തുടരുമെന്ന് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us