ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച ദുര്‍ഗാപൂര്‍ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സൗരവ് ഗാംഗുലി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ദന്തന്‍പൂരിനടുത്ത് വെച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ വരികയായിരുന്നു
പിന്നാലെ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നു. ഇതുമൂലം പിന്നില്‍ നിന്ന് വന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയും അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറില്‍ ഇടിക്കുകയും ചെയ്തു.
ഭാഗ്യവശാല്‍ ഈ അപകടത്തില്‍ സൗരവ് ഗാംഗുലിക്കോ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്നവര്‍ക്കോ പരിക്കുകളില്ല. എന്നാല്‍ ഗാംഗുലിയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
സൗരവ് ഗാംഗുലിക്ക് ഏകദേശം 10 മിനിറ്റോളം റോഡില്‍ കാത്തിരിക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹം പ്രോഗ്രാമിലേക്ക് പോകുകയും ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു
സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ബിസിസിഐ മുന്‍ പ്രസിഡന്റുമാണ്.