Advertisment

സൗരവ് ഗാംഗുലിയുടെ മകള്‍ സന സഞ്ചരിച്ച കാറില്‍ ബസ് ഇടിച്ചു. രക്ഷപ്പെട്ടത് തലനാരിഴക്ക്. നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി സനയുടെ ഡ്രൈവര്‍

ബസ് കൂട്ടിയിടിച്ച് സനയുടെ കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു.

New Update
Sourav Ganguly's daughter Sana escapes unhurt after bus hits her car in Kolkata

കൊല്‍ക്കത്ത:  സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയുടെ കാറില്‍ ബസ് ഇടിച്ച് അപകടം. പരിക്കേല്‍ക്കാതെ സന അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ വെച്ചാണ് അപകടം.

Advertisment

കൊല്‍ക്കത്തയിലേക്കുള്ള റൈചക്ക് ബസ് ബെഹാല ചൗരസ്ത മേഖലയില്‍ സനയുടെ കാറില്‍ പിന്നില്‍ നിന്ന് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളില്‍ സനയും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്


അപകടശേഷം നിര്‍ത്താതെ പോയ ബസിനെ സനയുടെ ഡ്രൈവര്‍ പിന്തുടരുകയും സഖേര്‍ ബസാറിന് സമീപം ബസ് തടഞ്ഞുനിര്‍ത്തുകയും തെയ്തു.

തുടര്‍ന്ന് സന പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ബസ് കൂട്ടിയിടിച്ച് സനയുടെ കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

 

 

Advertisment