Advertisment

ഭോപ്പാലില്‍ വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടി. പോലീസ് റെയ്ഡ് നടത്തിയത് 18 സ്പാ സെന്ററുകളില്‍. 68 പേര്‍ കസ്റ്റഡിയില്‍

ചില സ്പാ കേന്ദ്രങ്ങളില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

New Update
Bhopal cops raid 18 spa centres, bust prostitution racket, detain 68

ഭോപ്പാല്‍: ഭോപ്പാലില്‍ വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടി. പോലീസ് 18 സ്പാ സെന്ററുകളില്‍ റെയ്ഡ് നടത്തിയാണ് 68 പേരെ കസ്റ്റഡിയിലെടുത്തത്.

Advertisment

നാല് സ്ഥലങ്ങളിലായി 250 പോലീസുകാരാണ് റെയ്ഡ് നടത്തിയത്. തലസ്ഥാനത്തെ സ്പാ സെന്ററുകളില്‍ ഒന്നിലധികം തവണയാണ് പരിശോധന നടത്തിയത്. റെയ്ഡുകളില്‍ 33 പുരുഷന്മാരെയും 35 സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്


ചില സ്പാ കേന്ദ്രങ്ങളില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

നഗരത്തിലെ ഏതാനും സ്പാ സെന്ററുകളുടെ പരിസരത്ത് പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആവര്‍ത്തിച്ചുള്ള പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.


പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച്, മഹിളാ ഠാന, പ്രദേശത്തെ നിരവധി പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പോലീസ് സംയുക്ത ഓപ്പറേഷന്‍ നടത്തിയത്


കമല നഗര്‍, എംപി നഗര്‍, ഹബീബ്ഗഞ്ച്, ബാഗ് സെവാനിയ എന്നിവയുള്‍പ്പെടെ നാല് സ്ഥലങ്ങളിലെ ആറ് സ്പാ സെന്ററുകളില്‍ പോലീസ് റെയ്ഡ് നടത്തി.

Advertisment