/sathyam/media/media_files/2025/03/07/Rvz4pcBKAn7gQNxxQb3m.jpg)
ഡല്‍ഹി: ബഹിരാകാശത്തെക്കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്നം ലോകത്തിന് കാണിച്ചുകൊടുത്ത എലോണ്‍ മസ്‌കിന് വന്‍ തിരിച്ചടി. വ്യാഴാഴ്ച നടന്ന പരീക്ഷണ പറക്കലിനിടെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട് ബഹിരാകാശത്ത് വെച്ച് കത്തിനശിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ സ്റ്റാര്‍ഷിപ്പിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുകയും അതിനുശേഷം റോക്കറ്റിന്റെ കഷണങ്ങള്‍ സൗത്ത് ഫ്‌ലോറിഡയ്ക്കും ബഹാമാസിനും മുകളിലുള്ള ആകാശത്ത് അഗ്‌നിഗോളങ്ങളാകുകയുമായിരുന്നു. ഈ അപകടം കമ്പനിയുടെ ലൈവ് സ്ട്രീമില്‍ പകര്‍ത്തിയിരുന്നു.
വ്യാഴാഴ്ചയാണ് സ്റ്റാര്‍ഷിപ്പ് ടെക്‌സാസില്‍ നിന്ന് പറന്നുയര്‍ന്നത്. ചില ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നതായിരുന്നു ലക്ഷ്യം.
ആദ്യ ഘട്ട വേര്‍തിരിവ് വിജയകരമായി. എന്നാല്‍ ഇതിനുശേഷം റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെടുകയും ഒടുവില്‍ ബന്ധം നഷ്ടപ്പെടുകയും ചെയ്തു. പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് പെട്ടെന്ന് അപ്രതീക്ഷിതമായി വേര്‍പിരിയല്‍ നേരിട്ടതായി സ്പേസ് എക്സ് പ്രസ്താവനയില്‍ പറഞ്ഞു.
ടെക്‌സസില്‍ നിന്നും വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം തന്നെ റോക്കറ്റ് തകര്‍ന്നു വീഴുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് ഇത്.
കഴിഞ്ഞ മാസവും സ്?റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇത് ഏഴാം തവണയാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണം പരാജയപ്പെടുന്നത്. വൈകീട്ട് 6.30ഓടെയാണ് റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. മിനിറ്റുകള്‍ക്കകം തന്നെ റോക്കറ്റിന്റെ എന്‍ജിനുകള്‍ നിലക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
“Never give up” Elon Musk
— Tesla Owners Silicon Valley (@teslaownersSV) March 7, 2025
Starship 8 debris pic.twitter.com/NseQxyEZWP