/sathyam/media/media_files/Wcuh9XuiU92VjREX3X69.jpg)
ഗുരുഗ്രാം; റോഡ് തൂത്തുവാരുകയായിരുന്ന വനിതാ ശുചീകരണ തൊഴിലാളിയുടെ മേല്‍ കാര്‍ പാഞ്ഞുകയറി യുവതിക്ക് നടുറോഡില്‍ ദാരുണാന്ത്യം.വ്യാഴാഴ്ച ഗുരുഗ്രാമിലെ സൈബര്‍ സിറ്റിയിലാണ് സംഭവം.
അമിതവേഗതയിലെത്തിയ ഹ്യുണ്ടായ് ആക്സന്റ് കാര്‍ യുവതിയുടെ മേല്‍ ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് റോഡ് തൂത്തുവാരുകയായിരുന്നു സരോജ് എന്ന യുവതി.
അപകടത്തിന് പിന്നാലെ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അപകടവിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.
വാര്‍ത്തയറിഞ്ഞ് രോഷാകുലരായ ശുചീകരണ തൊഴിലാളികള്‍ തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിച്ചു.സഹപ്രവര്‍ത്തകയുടെ ദാരുണമായ മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്ന് ശുചീകരണ തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞതോടെയാണ് പ്രതിഷേധ പ്രകടനം നിര്‍ത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us