ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വിമാനത്തിനകത്ത് ഉണ്ടായ തര്‍ക്കത്തെ തുടർന്ന് മടങ്ങി

''ജൂലൈ 14-ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എസ്ജി 9282 വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ ബഹളംവച്ചു.

New Update
Untitledodi

ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് വിമാനം വിമാനത്തിനകത്ത് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള എസ്ജി 9282 നമ്പര്‍ വിമാനത്തില്‍ രണ്ട് സ്ത്രീ യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായതോടെയാണ് പൈലറ്റിന് വിമാനം തിരികെ കൊണ്ടുവരേണ്ടി വന്നത്.

Advertisment

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റം ആരംഭിച്ചത്. വഴക്ക് അതിരുവിട്ടതോടെ, അവര്‍ കോക്ക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഈ പ്രവൃത്തിയോടെ വിമാനത്തില്‍ വലിയ പരിഭ്രാന്തി പടര്‍ന്നു.


കാബിന്‍ ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈലറ്റും പ്രഖ്യാപനം നടത്തി സീറ്റുകളില്‍ ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും, സ്ത്രീകള്‍ ആരെയും ശ്രദ്ധിച്ചില്ല.

കോക്ക്പിറ്റ് തുറക്കാനുള്ള ശ്രമം ഗുരുതരമായ സുരക്ഷാ ലംഘനമായതിനാല്‍, പൈലറ്റ് ഉടന്‍ വിമാനം തിരികെ എടുക്കാന്‍ തീരുമാനിച്ചു. വിമാനം വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു, അവിടെ എത്തിയ ശേഷം ഇരുവരെയും സിഐഎസ്എഫിന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിച്ചു. പിന്നീട് വിമാനം വീണ്ടും മുംബൈയിലേക്ക് യാത്ര തുടര്‍ന്നു.


''ജൂലൈ 14-ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എസ്ജി 9282 വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ ബഹളംവച്ചു.


 കോക്ക്പിറ്റ് തുറക്കാനുള്ള ശ്രമം നടത്തിയതിനെത്തുടര്‍ന്ന്, ക്യാപ്റ്റന്‍ എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിമാനം തിരികെ കൊണ്ടുവന്നു. സ്ത്രീകളെ ഡല്‍ഹി വിമാനത്താവളത്തിലെ സിഐഎസ്എഫിന് കൈമാറി,'' എന്ന് സ്‌പൈസ് ജെറ്റ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

Advertisment