എൻജിൻ തകരാർ: ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി തിരിച്ചിറക്കി

ബോയിംഗ് 737 വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. വിമാനത്തില്‍ ഏകദേശം 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

New Update
Untitled

ഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം യാത്രക്കിടെ തിരിച്ചുവിട്ടു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തേക്ക് തന്നെ മടങ്ങിയത്.

Advertisment

ബോയിംഗ് 737 വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. വിമാനത്തില്‍ ഏകദേശം 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൈലറ്റ് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.


'ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാര്‍ സാധാരണ രീതിയില്‍ പുറത്തിറങ്ങുകയും ചെയ്തു,' എന്ന് സ്‌പൈസ് ജെറ്റ് വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍ജിന്‍ തകരാറാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് വിമാനത്താവള വൃത്തങ്ങള്‍ സൂചിപ്പിച്ചു.


യാത്രക്കാര്‍ക്കായി മറ്റ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Advertisment