ഗൾഫിൽ കുടുങ്ങിയവർക്ക് ആശ്വാസം: ഫുജൈറയിൽ നിന്ന് സ്പൈസ് ജെറ്റ് പ്രത്യേക സർവീസുകൾ നടത്തും

മാര്‍ച്ച് 4 മുതല്‍ ഫുജൈറയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള പതിവ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ നാല് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

Advertisment

യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ വ്യോമപാതകള്‍ അടച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഈ സാഹചര്യത്തിലാണ് ഫുജൈറ വിമാനത്താവളം കേന്ദ്രീകരിച്ച് സര്‍വീസുകള്‍ നടത്താന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചത്.


ഫുജൈറയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുക. നാല് വിമാനങ്ങളില്‍ രണ്ടെണ്ണം മുംബൈയിലേക്കായിരിക്കും. വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

മാര്‍ച്ച് 4 മുതല്‍ ഫുജൈറയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള പതിവ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.


യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ വിവരങ്ങള്‍ സ്‌പൈസ് ജെറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ +91 (0)124 4983410, +91 (0)124 7101600 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വഴിയോ അറിയാന്‍ സാധിക്കും.


ദുബായ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ കാരണം ഇനിയും വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ തിരക്കണമെന്ന് കമ്പനി നിര്‍ദ്ദേശിച്ചു.

Advertisment