/sathyam/media/media_files/2024/12/09/k9vxlePAJvvkEUOMptLi.jpg)
ഡല്‍ഹി: കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. തിങ്കളാഴ്ച രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്.
ആവശ്യമായ സുരക്ഷാ നടപടികള്‍ നിലവിലുണ്ടെന്നും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
117 യാത്രക്കാരും ജീവനക്കാരുമായി കൊച്ചിയിലേക്കുള്ള വിമാനം യാത്രാ മധ്യേ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
രണ്ടാമത്തെ സംഭവത്തില്‍ ഡല്‍ഹി-ഷില്ലോങ് സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് പട്നയിലേക്ക് തിരിച്ചുവിട്ടു
ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റ് ക്യു 400 വിമാനം സാങ്കേതിക തകരാര്‍ കാരണം ചെന്നൈയിലേക്ക് തന്നെ മടങ്ങി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, യാത്രക്കാരെ ഇറക്കി.' സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us