യാത്രക്കിടയില്‍ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടി. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്പൈസ് ജെറ്റ്

 കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും, ഈ കേടുപാട് യാത്രയുടെ സുരക്ഷയിലോ സമഗ്രതയിലോ യാതൊരു ബാധയും ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു.

New Update
Untitledmali

പൂനെ: ഗോവയില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ പാളികള്‍ ഇളകിയതായി പരാതി.

Advertisment

വിമാനം പറക്കുന്നതിനിടയില്‍ വിന്‍ഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയ നിലയില്‍ കാണപ്പെട്ടതായാണ് യാത്രക്കാരുടെ പരാതി.  എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

 കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും, ഈ കേടുപാട് യാത്രയുടെ സുരക്ഷയിലോ സമഗ്രതയിലോ യാതൊരു ബാധയും ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ലാന്‍ഡിംഗിന് ശേഷം വിന്‍ഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Advertisment