Advertisment

സാമ്പത്തിക പ്രതിസന്ധി; സ്‌പൈസ് ജെറ്റ് 1400 ജീവനക്കാരെ പിരിച്ചുവിടുന്നു

New Update
spfeb122.jpg

ഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് 1400 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

നിലവില്‍ കമ്പനിയില്‍ 9000 ജീവനക്കാരാണ് ഉള്ളത്.30 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്.

നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 60 കോടി രൂപയാണ് ചെലവ് വരുന്നത്. ശമ്പളത്തിന് ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisment