വ്യാജമരുന്ന് വ്യാപനം തടയുന്നതിനായി രാജ്യത്ത് അവസാനമായി സർവ്വെ നടത്തിയത് 2014 - 16 ൽ; 2022 ൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് മരുന്ന് നിർമ്മാണം നിർത്തിവയ്ക്കുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനുമടക്കം 860 കേസുകൾ

വ്യാജമരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി 2014-16–ലാണ് അവസാനമായി ദേശീയതലത്തിൽ സർവ്വേ നടത്തിയതെന്ന് ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ അറിയിച്ചു.

New Update
anupriya patel
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യ മേഖലയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടികളുടെ കഫ് സിറപ്പുകളുമായി ബന്ധപ്പെട്ട് നിരോധനവും മരുന്ന് നിർമ്മാണ ശാലകളിലെ പരിശോധനയും മരുന്നുകളുടെ ഗുണ നിലവാരം സംബന്ധിച്ചും നിരവധി വിവരങ്ങൾ പുറത്ത് വരുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന വിവരങ്ങൾ ഞെട്ടലുളവാക്കുന്നത്. 
 
വ്യാജമരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി 2014-16–ലാണ് അവസാനമായി ദേശീയതലത്തിൽ സർവ്വേ നടത്തിയതെന്ന് ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ് നേതാവ് ജെബി മേത്തറുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

Advertisment

2022-ൽ 960 മരുന്ന് നിർമ്മാണകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ മരുന്ന് നിർമ്മാണം നിർത്തിവയ്ക്കുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനുമടക്കം 860 കേസുകളാണ് എടുത്തിട്ടുള്ളത് എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 


സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdsco.gov.in - ൽ ‘Drug alert’ എന്ന ശീർഷകത്തിൽ വ്യാജമരുന്നുകളുടെയും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇക്കാര്യവും ആരോഗ്യ സഹ മന്ത്രിയുടെ മറുപടിയിൽ എടുത്ത് പറയുന്നു. 

മരുന്ന് നിർമ്മാണത്തിൽ കമ്പനികൾ പാലിക്കേണ്ടുന്ന ശരിയായ നടപടിക്രമങ്ങൾ സംബന്ധിച്ച് ഡ്രഗ് കൺട്രോൾ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിരന്തരം പരിശീലനം നൽകിവരുന്നുണ്ട്. 

2023-‘24-ൽ 22854 ഉദ്യോഗസ്ഥർക്കും 2024-‘25-ൽ 20551 ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. 


സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റികൾ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പരിശോധനയ്ക്കെടുത്ത 4,92,904 സാമ്പിളുകളിൽ 14342 സാമ്പിളുകൾ നിർദ്ദിഷ്ട ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തി. 


1593 സാമ്പിളുകളാണ് വ്യാജമെന്ന് കണ്ടെത്തിയത് എന്ന് മന്ത്രി വ്യക്തമാക്കി. വ്യാജ മരുന്നിനെതിരെ കഴിയുന്ന നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും കാര്യക്ഷമമായ നടപടികളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് വ്യക്തമാണ്. 

ദേശീയ തലത്തിലെ സർവ്വെ, കർശന പരിശോധന എന്നിങ്ങനെ അതീവ ശ്രദ്ധ പുലർത്തി കർശന നടപടികൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ മാത്രമേ വ്യാജ മരുന്നുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കഴിയൂ

Advertisment