/sathyam/media/media_files/2025/11/10/omar-abdullah-2025-11-10-17-46-59.jpg)
ശ്രീന​ഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനായി 2024ൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല.
2024ൽ സംസ്ഥാന പദവിക്കോ മറ്റേതെങ്കിലും കാരണത്തിനോ ബിജെപിയുമായി താൻ സഖ്യത്തിന് ശ്രമിച്ചില്ലെന്ന് വിശുദ്ധ ഖുർആനെക്കൊണ്ട് സത്യം ചെയ്യുന്നതായി ഉമർ അബ്ദുല്ല പറഞ്ഞു.
ബിജെപി നേതാവ് സുനിൽ ശർമയെപ്പോലെ, താൻ ഉപജീവനത്തിനായി കള്ളം പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീർ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സുനിൽ ശർമ ഉയർത്തിയ ആരോപണങ്ങൾക്കാണ് ഉമർ അബ്ദുല്ലയുടെ മറുപടി. ജമ്മു കശ്മീരിൽ ബിജെപിക്കെതിരെ പോരാടുന്നത് നാഷണൽ കോൺഫറൻസ് മാത്രമാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
സംസ്ഥാന പദവിക്ക് പകരമായി ബിജെപിയുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നു പറഞ്ഞ് ഉമർ അബ്ദുല്ല ഡൽഹിയിൽ ബിജെപിയെ സമീപിച്ചെന്നായിരുന്നു സുനിൽ ശർമയുടെ ആരോപണം.
2014ലും ജമ്മു കശ്മീരിൽ സഖ്യ സർക്കാർ രൂപീകരിക്കാനും ഉമർ അബ്ദുല്ല ബിജെപിയെ സമീപിച്ചിരുന്നെന്ന് ശർമ നേരത്തെ ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us