ഡല്‍ഹി: പ്രശസ്ത നടനും മുന്‍ എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83-ാം വയസിലായിരുന്നു അന്ത്യം.
മുന്‍ ബിജെപി എംഎല്‍എയാണ്. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം.
ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നാല്പതിയഞ്ച് വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750-ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.