സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം

New Update
D

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ആണ് തീപിടിത്തമുണ്ടായത്. 

Advertisment

കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചതായിട്ടാണ് റിപ്പോർട്ട്. 

സണ്‍റൈസേഴ്‌സ് താരങ്ങളും അപകടം കൂടാതെ പുറത്തിറങ്ങി. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. തീയിൽ നിന്നുള്ള കട്ടിയുള്ള പുക ചുറ്റുപാടുകളിലേക്ക് പടരുന്നത് വീഡിയോയിൽ കാണിച്ചിരുന്നു.

ബന്‍ജാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഒന്നാം നിലയിലെ വൈദ്യുതി വയറുകൾ കത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.