ഡല്‍ഹി: അമൃത്സറിലെ സിഖുകാരുടെ പുണ്യസ്ഥലമായ ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് തമിഴ്നാട്ടില്‍ നിന്നാണ്. തിങ്കളാഴ്ച മുതല്‍ ശ്രീ ഹര്‍മന്ദിര്‍ സാഹിബിന് അഞ്ച് തവണ ഇമെയില്‍ വഴി ആര്‍ഡിഎക്‌സ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി ലഭിച്ചിരുന്നു.
പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ടാസ്‌ക് ഫോഴ്സും ശ്രീ ഹര്‍മന്ദിര്‍ സാഹിബും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
സുവര്‍ണ്ണ ക്ഷേത്രത്തിന് നിരവധി ബോംബ് ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സമുച്ചയത്തില്‍ സുരക്ഷ ശക്തമാക്കി.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്ക് (എസ്ജിപിസി) സുവര്‍ണ്ണ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിലുകള്‍ ലഭിച്ചതോടെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യാഴാഴ്ച ജനങ്ങളോട് കിംവദന്തികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.