ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ അർജുന രണതുംഗ അഴിമതി കേസിൽ അറസ്റ്റിലാകാൻ സാധ്യത

2017ല്‍, ദമ്മിക സിപിസിയുടെ ചെയര്‍മാനായിരുന്നു, അതേ കേസില്‍ അര്‍ജുന രണതുംഗയെ രണ്ടാം പ്രതിയാക്കി ഉള്‍പ്പെടുത്തി.

New Update
Untitled

ഡല്‍ഹി: മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ അര്‍ജുന രണതുംഗയുടെ സഹോദരന്‍ ദമ്മികയെ ശ്രീലങ്കയുടെ അഴിമതി വിരുദ്ധ കമ്മീഷന്‍ അറസ്റ്റ് ചെയ്തു.

Advertisment

അറസ്റ്റിലായ ശേഷം ഡിസംബര്‍ 16 ന് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. 2017 ല്‍ സംസ്ഥാന സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിപിസി) അസംസ്‌കൃത എണ്ണ വാങ്ങിയതില്‍ തെറ്റായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടത്തിയതിനാണ് ദമ്മികയെ അറസ്റ്റ് ചെയ്തതെന്ന് സിഐഎബിഒസി വ്യക്തമാക്കി. 


2017ല്‍, ദമ്മിക സിപിസിയുടെ ചെയര്‍മാനായിരുന്നു, അതേ കേസില്‍ അര്‍ജുന രണതുംഗയെ രണ്ടാം പ്രതിയാക്കി ഉള്‍പ്പെടുത്തി. ദമ്മികയുടെ സ്വാധീനം മൂലം സിപിസിക്ക് 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ നഷ്ടമുണ്ടായതായും സിഐഎബിഒസി വെളിപ്പെടുത്തി.

അര്‍ജുന രണതുംഗ വിദേശത്തായതിനാല്‍ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ദമ്മിക സിപിസിയുടെ തലവനായപ്പോള്‍ രന്തുംഗ പെട്രോളിയം വ്യവസായ മന്ത്രിയായിരുന്നു. 

Advertisment