ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു. ജെയ്‌ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് വിവരം

ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

New Update
jammu kashmir army

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

Advertisment

ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. അതേസമയം അഖ്നൂർ മേഖലയിൽ ഭീകരക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

തെരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.

തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.