New Update
/sathyam/media/media_files/2025/05/08/3VEmEcSMbkwE8ZJzhYO4.jpg)
ശ്രീനഗർ: പുഞ്ചിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. കൃഷ്ണ ഗടി സെക്ടറിലെ ലൈൻ ഓൺ കൺട്രോളിലാണ് ഷെൽ ആക്രമണം നടന്നത്.
Advertisment
ഇന്ന് പുലർച്ചെ മുതൽ കശ്മീരിലെ നിയന്ത്രണമേഖയിൽ പാകിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തിയത്. ഹരിയാനയിലെ പൽവാൾ സ്വദേശിയാണ് ലാൻസ് നായിക് ദിനേശ് കുമാർ.
ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായാതായാണ് റിപ്പോർട്ട്. നാലുകുട്ടികൾ ഉൾപ്പടെ 15 പേർ കൊല്ലപ്പെട്ടതായും 57 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us