New Update
/sathyam/media/media_files/2025/05/10/Epyltn8eAA6EPybBiAU7.jpg)
ശ്രീനഗര്‍: രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്.
Advertisment
അർദ്ധരാത്രിയിൽ നടന്ന ഷെല്ലാക്രമണം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സ്ഥിരീകരിച്ചു.
ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം വിവിധ ഇടങ്ങളിലായി 100 ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തു.
പൂഞ്ച് മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. അതിർത്തിയിലെ ചില പാക് പോസ്റ്റുകളും ഇന്ത്യൻ സേന തകർത്തു.
ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പഞ്ചാബ് അതിർത്തി മേഖലയിൽ കനത്ത ആക്രമണശ്രമമാണ് പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത്. തകർന്ന ഡ്രോണുകളുടെ അവശിഷ്ടം വീണ് ഫിറോസ്പൂരിൽ മൂന്ന് പേർക്ക് പരിക്കേറ്റു.