ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഐടിബിപി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ് സിന്ധ് നദിയിലേക്ക് മറിഞ്ഞു.
കനത്ത മഴയ്ക്കിടെ ഗന്ദര്‍ബാല്‍ ജില്ലയിലെ കുള്ളാനിലെ സിന്ധ് നദിയിലേക്ക് ഐടിബിപി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ് വീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസിലെ ഉദ്യോഗസ്ഥര്‍ക്കായി ബന്ധപ്പെട്ട ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.