ശ്രീനഗര്‍: ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. അമര്‍നാഥ് യാത്രാ ഡ്യൂട്ടി കഴിഞ്ഞ് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ നഗരത്തിലെ ലാസ്ജന്‍ പ്രദേശത്തെ തെന്‍ഗനില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
മരിച്ചവരെ സച്ചിന്‍ വര്‍മ്മ, ശുഭം എന്നിവരാണന്നും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ മസ്താന്‍ സിംഗ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.