New Update
/sathyam/media/media_files/2025/08/16/1001175030-2025-08-16-07-48-08.jpg)
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.
Advertisment
നൂറിലധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 60 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞു.
സൈന്യത്തിന്റെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡ്രോണുകളും ഗ്രൗണ്ട് പെനട്രെറ്റിങ് റഡാറുകളും ഉൾപ്പെടെ എത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കാനാണ് സൈന്യത്തിന്റെ പദ്ധതി.
പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി താൽക്കാലിക മെഡിക്കൽ ക്യാന്പും അപകട സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.