/sathyam/media/media_files/2025/08/30/spicjet-2025-08-30-02-07-53.jpg)
ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 205 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പോയ സ്പൈസ്‌ജെറ്റ് വിമാനം സാങ്കേതിക തകരാർ കാരണം അടിയന്തരമായി ഇറക്കി.
നാല് കുട്ടികളും ഏഴ് ജീവനക്കാരും ഉൾപ്പെടെ 205 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് സ്പൈസ്‌ജെറ്റ് വിമാനമാണ് ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്.
ശ്രീനഗറിനടുത്തെത്തിയപ്പോൾ, വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് കണ്ടെത്തി.
തുടർന്ന്, വൈകുന്നേരം 3.27ന് അടിയന്തര അനുമതി നേടി വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ ഇറക്കി. ഇതേത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം, വിമാനത്തിൽ വിശദമായ പരിശോധനകൾ നടക്കുകയാണ്. വിമാനത്തിലുണ്ടായിരുന്നവർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
സമീപകാലത്ത് വിമാനങ്ങളിൽ പതിവായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് യാത്രക്കാർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.